'രഞ്ജിത് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വ്യക്തി'; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍
പ്രസിദ്ധീകരിച്ചത്: 01 Apr, 2026
യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍. രഞ്ജിത് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വ്യക്തിയാണെന്നും സമാന കൃത്യങ്ങളില്‍ മുമ്പും ഉള്‍പ്പെട്ടിട്ടുള്ള ആളാണെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു. പ്രതിയുടെ അറസ്റ്റ് അനിവാര്യമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിലെ കാരവാനില്‍ വെച്ചാണ് രഞ്ജിത് മോശമായി പെരുമാറിയതെന്നതാണ് പരാതി.സാക്ഷികളുടെ മൊഴിയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു അറസ്റ്റ്. സാഹചര്യ തെളിവുകള്‍ രഞ്ജിത്തിനെതിരെ ശക്തമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.