ശബരിമല സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം; നിർണായക പ്രഖ്യാപനവുമായി രാജ്‌നാഥ് സിംഗ്
പ്രസിദ്ധീകരിച്ചത്: 01 Apr, 2026
ശബരിമല സ്വർണക്കൊള്ള കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. എറണാകുളം ജില്ലയിലെ പറവൂരിൽ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു നിർണായക പ്രഖ്യാപനം.
“യേശുവിനെ 30 വെള്ളിക്കാശിന് വേണ്ടി ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലെ അയ്യപ്പനെ മറയാക്കി സ്വർണം കട്ടെടുത്ത ഒരു സർക്കാർ ഇവിടെ ഉണ്ടെന്നാണ്” രാജ്‌നാഥ് സിംഗ് വിമർശിച്ചത്.