അവസരവാദികൾ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ വീഴും’ ; ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി
പ്രസിദ്ധീകരിച്ചത്: 01 Apr, 2026
സിപിഐഎം വിട്ട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരൻനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അമ്പലപ്പുഴ പുന്നപ്ര-വയലാറിന്റെ മണ്ണാണെന്നും അതിന് സ്വന്തം ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആ ചരിത്രം വഞ്ചന കാണിച്ചവരെ പ്രോത്സാഹിപ്പിക്കാൻ അല്ലെന്നും, അവസരവാദ നിലപാട് സ്വീകരിച്ചവർ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ വീഴും എന്നും മുഖ്യമന്ത്രി വിമർശിച്ചു. അമ്പലപ്പുഴയിൽ എൽഡിഎഫിന് യാതൊരു പോറലും ഉണ്ടാകില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആലപ്പുഴ ജില്ല ഇതുവരെ വ്യതിയാന രാഷ്ട്രീയത്തിന് ഒപ്പമില്ലെന്നും, വ്യതിയാനം സ്വീകരിച്ചവർ അവരുടെ വഴിക്ക് പോകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അവസരവാദ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും അമ്പലപ്പുഴ അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.