ലാലി ജെയിംസിനെ കോൺഗ്രസിൽ തിരിച്ചെടുത്തു

ലാലി ജെയിംസിനെ കോൺഗ്രസിൽ തിരിച്ചെടുത്തു

പ്രസിദ്ധീകരിച്ചത്: 29 Mar, 2026
ഷെയർ ചെയ്യുക:

കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തു. കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ലാലി ജെയിംസിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തത്. മേയർ പദവിയുമായി ബന്ധപ്പെട്ട് ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ലാലിയെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.

എഐസിസി, കെപിസിസി നേതാക്കളുമായി താൻ ബന്ധപ്പെട്ടെന്നും പിന്നാലെ ഡിസിസിക്ക് തന്നെ തിരിച്ചെടുക്കാൻ ഉള്ള നിർദേശം നൽകിയിരുന്നുവെന്നും ലാലി ജെയിംസ് റിപ്പോർട്ടറിനോട് പറഞ്ഞു.

 

താൻ ഒരിക്കലും പാർട്ടി വിട്ട് പോയിട്ടില്ല എന്നും പാർട്ടി തന്നെ പുറത്താക്കിയിരുന്നുമില്ല എന്നും ലാലി ജെയിംസ് പറഞ്ഞു. പാർട്ടിയിൽ നിന്ന് മാറിനിൽക്കേണ്ട ആളല്ല താൻ എന്ന ബോധ്യം തനിക്കുണ്ട്.