അധികാരമോഹമാണെന്ന ഇടത് നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ടി കെ ഗോവിന്ദൻ

അധികാരമോഹമാണെന്ന ഇടത് നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ടി കെ ഗോവിന്ദൻ

പ്രസിദ്ധീകരിച്ചത്: 23 Mar, 2026
ഷെയർ ചെയ്യുക:

തനിക്ക് അധികാരമോഹമാണെന്ന ഇടത് നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐഎം വിട്ട ടി കെ ഗോവിന്ദൻ. വനിതാ സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ നിശ്ചയിച്ച സാഹചര്യത്തിൽ തന്റെ പേര് പരിഗണനയിൽ വന്നിട്ടില്ലെന്നും അതിനാൽ കമ്മിറ്റികളിൽ ഇടം ലഭിക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് പാർലമെന്ററി വ്യാമോഹമില്ലെന്നും, അങ്ങനെ പറഞ്ഞാൽ മറ്റുള്ളവർ കുടുംബാംഗങ്ങളെ മത്സരിപ്പിക്കുന്നത് എന്താണെന്നും അദ്ദേഹം ചോദിച്ചു. “ഇഎംഎസ് പോലും പാർലമെന്ററി രാഷ്ട്രീയത്തിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ അതിനെ അധികാരമോഹമെന്ന് പറയാനാകില്ല,” എന്നും ഗോവിന്ദൻ പറഞ്ഞു.

 

മുഖ്യമന്ത്രി പിണറായി വിജയൻ കമ്മിറ്റിയിൽ ഉണ്ടായിരുന്നെങ്കിൽ ഇത്തരം സ്ഥിതി ഉണ്ടായേനെയില്ലെന്നും, തളിപ്പറമ്പിൽ ഒരു പേര് മാത്രമാണ് മുന്നോട്ട് വന്നതെന്ന് തെറ്റിദ്ധരിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.