മാതൃക പെരുമാറ്റ ചട്ടലംഘനം; സർക്കാർ പരസ്യങ്ങൾക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
പ്രസിദ്ധീകരിച്ചത്: 23 Mar, 2026
പൊതു സ്ഥലങ്ങളിലെ സർക്കാർ പരസ്യങ്ങൾ മാതൃക പെരുമാറ്റ ചട്ടലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ആണ് പരാതി നൽകിയത്.
പൊതു സ്ഥലങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും പരസ്യങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് കോൺഗ്രസ് ആരോപണം. പ്രത്യേകിച്ച് കെഎസ്ആർടിസി ബസുകളിലെ പരസ്യങ്ങൾ ഉൾപ്പെടെ നീക്കണമെന്നാണ് ആവശ്യം.
ഇതിനിടെ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും വിഷയത്തിൽ കത്ത് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷവും സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് മാതൃക പെരുമാറ്റ ചട്ടലംഘനമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.