കൊവിഡ് സാഹചര്യം ആണ് എൽഡിഎഫിന് തുടർ ഭരണം ഒരുക്കിയതെന്ന് പി കെ കുഞ്ഞാലിക്കുട്ടി
പ്രസിദ്ധീകരിച്ചത്: 23 Mar, 2026
കൊവിഡ് സാഹചര്യം ആണ് എൽഡിഎഫിന് തുടർ ഭരണം ഒരുക്കിയതെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് സ്ഥാനാർഥികൾക്ക് വേണ്ടി നെട്ടോട്ടം ഓടുകയായിരുന്നു എൽഡിഎഫ് എന്നും കൊണ്ടു പോയി സ്ഥാനാർഥിയക്കുമോ എന്നു പേടിച്ചു അങ്ങാടികളിൽ ആളുകൾക്ക് നിൽക്കാൻ മടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പരാജയം തെരെഞ്ഞെടുപ്പിന് മുന്നേ സമ്മതിച്ചു കൊണ്ടാണ് എൽഡിഎഫിന്‍റെ പോക്കെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളോട് എൽഡിഎഫ് ബന്ധം സ്ഥാപിക്കുന്നത് പരസ്യ ബോർഡുകളിൽ മാത്രമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
എൽഡിഎഫിന് ജനങ്ങളോട് നേരിട്ട് ബന്ധം ഇല്ല. ജനങ്ങളോട് ആശയ വിനിമയം നടത്തുന്നതാണ് യുഡിഎഫിന്‍റെ പരസ്യം. ജനം യുഡിഎഫിന് വേണ്ടി കാത്തിരിക്കുന്നുവെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.