മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട്ടിൽ മത്സരിച്ചാൽ കേരളം രക്ഷപ്പെടും; പരിഹസിച്ച് കെ.എം. ഷാജി
പ്രസിദ്ധീകരിച്ചത്: 21 Mar, 2026
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പരിഹാസവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി രംഗത്ത്. പിണറായി വിജയൻ തമിഴ്‌നാട്ടിൽ പോയി മത്സരിക്കുകയാണെങ്കിൽ കേരളം രക്ഷപ്പെടുമെന്നാണ് ഷാജിയുടെ പരിഹാസം.
കേരളത്തിലെ ഭരണപരാജയവും ജനങ്ങൾ നേരിടുന്ന ദുരിതങ്ങളും മുൻനിർത്തിയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രിയുടെയും ഇടതുപക്ഷ സർക്കാരിന്റെയും നയങ്ങൾ കേരളത്തെ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം താനൂരില്‍ പത്തുവര്‍ഷത്തില്‍ കൂടുതല്‍ ജനങ്ങളെ വെറുപ്പിക്കാന്‍ കഴിയില്ലെന്ന് മനസിലായതു കൊണ്ടാണ് മന്ത്രി വി.അബ്‌ദുറഹ്മാന്‍ തിരൂരിലേക്ക് മാറിയതെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജി പറഞ്ഞു.