കൊഴിഞ്ഞുപോക്ക് തടയാൻ അടിയന്തര നീക്കവുമായി കോൺഗ്രസ്

കൊഴിഞ്ഞുപോക്ക് തടയാൻ അടിയന്തര നീക്കവുമായി കോൺഗ്രസ്

പ്രസിദ്ധീകരിച്ചത്: 21 Mar, 2026
ഷെയർ ചെയ്യുക:

സ്ഥാനാർഥി നിർണയത്തിന് പിന്നാലെ ഉയർന്ന നേതാക്കളുടെ അസംതൃപ്തി പരിഹരിക്കാൻ കോൺഗ്രസ് അടിയന്തര നടപടികൾക്ക് തയ്യാറാകുന്നതായി റിപ്പോർട്ട്. പാർട്ടിയിൽ നിന്ന് കൊഴിഞ്ഞുപോക്ക് ഒഴിവാക്കാൻ അസംതൃപ്തരായ നേതാക്കൾക്ക് പദവികൾ നൽകി പാർട്ടിയോട് ചേർത്ത് നിർത്താനാണ് നീക്കം എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ നേരിൽ കാണാനും, വിമത ശബ്ദം ഉയർന്നാൽ ഉടൻ അനുനയ നീക്കങ്ങൾ നടത്താനും നേതൃത്വം തീരുമാനിച്ചു എന്നാണ് ലഭിക്കുന്ന വിവരം. എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോകുകയാണ് ലക്ഷ്യമെന്നാണ് സൂചന.

 

എന്നാൽ സ്ഥാനാർഥി നിർണയത്തെ തുടർന്ന് നിരവധി യുവനേതാക്കൾ പാർട്ടി വിടുന്ന സാഹചര്യം രൂപപ്പെട്ടതോടെയാണ് ഈ നീക്കം ശക്തമാക്കിയത്. ഇതിനിടെ എഐസിസി നിരീക്ഷകനായ സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള നേതാക്കൾ ഉടൻ കേരളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും.