'രാജ്യം നാശത്തിന്റെ വക്കിൽ, അക്രമം ആസന്നമാണ്'; കുടിയേറ്റ വിരുദ്ധ റാലിയിൽ ഇലോൺ മസ്ക്
പ്രസിദ്ധീകരിച്ചത്: 14 Sep, 2025
ലണ്ടനിൽ തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിൻസൺ സംഘടിപ്പിച്ച കുടിയേറ്റ വിരുദ്ധ റാലിയെ വിർച്വലായി അഭിസംബോധന ചെയ്ത കോടീശ്വരനായ വ്യവസായി ഇലോൺ മസ്‌ക്. യുകെയിൽ ഭരണമാറ്റത്തിന് ആഹ്വാനം ചെയ്ത മസ്ക്, രാജ്യം നാശത്തിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ് നൽകി. പ്രതിഷേധക്കാർക്ക് രണ്ട് വഴികളേയുള്ളൂ - തിരിച്ചടിക്കുക അല്ലെങ്കിൽ മരിക്കുക - അക്രമം ആസന്നമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
'യുണൈറ്റ് ദി കിംഗ്ഡം' റാലിയിൽ 110,000 പേരിലേറെ വരുന്ന ജനക്കൂട്ടത്തോട് സംസാരിച്ച മസ്‌ക്, ബ്രിട്ടൻ ഇതിനകം തന്നെ ഒരു "സാവധാനത്തിലുള്ള ദ്രവിക്കലിന്" വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അത് ഉടൻ തന്നെ രാജ്യത്തിന്റെ "സമ്പൂർണ നാശത്തിലേക്ക്" നയിക്കുമെന്നും അവകാശപ്പെട്ടു.