മഹിള കോൺഗ്രസ് നേതാക്കൾക്ക് സീറ്റില്ല! കോൺഗ്രസിൽ ജെബി മേത്തർക്കെതിരെ പടയൊരുക്കം

മഹിള കോൺഗ്രസ് നേതാക്കൾക്ക് സീറ്റില്ല! കോൺഗ്രസിൽ ജെബി മേത്തർക്കെതിരെ പടയൊരുക്കം

പ്രസിദ്ധീകരിച്ചത്: 20 Mar, 2026
ഷെയർ ചെയ്യുക:

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ മഹിളാ കോൺഗ്രസിനുള്ളിൽ കടുത്ത പ്രതിഷേധം പുകയുന്നു. സംഘടനയിലെ നേതാക്കൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നും ഒരാൾക്ക് പോലും സീറ്റ് നൽകിയില്ലെന്നുമാണ് ഉയരുന്ന പ്രധാന പരാതി.

കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതൃത്വങ്ങൾ തങ്ങളുടെ പ്രവർത്തകർക്കായി ശക്തമായി വാദിച്ചപ്പോൾ മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ വേണ്ടത്ര സമ്മർദ്ദം ചെലുത്തിയില്ലെന്ന് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നു.

 

സംസ്ഥാന അധ്യക്ഷ കൃത്യമായ പട്ടിക നൽകി സീറ്റിനായി വാദിക്കാത്തത് സംഘടനയുടെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്ന് വിമർശനമുണ്ട്. എന്നാൽ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസ് അംഗങ്ങൾക്ക് വലിയ തോതിൽ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജെബി മേത്തർ ഈ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്.