പുതുപ്പള്ളി മണ്ഡലത്തിൽ ഇത്തവണ ഭൂരിപക്ഷം കുറയാൻ സാധ്യതയുണ്ടെന്ന് ചാണ്ടി ഉമ്മൻ; കാരണം ഇതാണ്

പുതുപ്പള്ളി മണ്ഡലത്തിൽ ഇത്തവണ ഭൂരിപക്ഷം കുറയാൻ സാധ്യതയുണ്ടെന്ന് ചാണ്ടി ഉമ്മൻ; കാരണം ഇതാണ്

പ്രസിദ്ധീകരിച്ചത്: 20 Mar, 2026
ഷെയർ ചെയ്യുക:

നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ ഇത്തവണ ഭൂരിപക്ഷം കുറയാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കോൺഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞു. മണ്ഡലത്തിൽ ഏകദേശം 11,000 വോട്ടുകൾ കുറഞ്ഞതും 5,000 മരണങ്ങൾ ഉണ്ടായതുമാണ് ഇതിന് കാരണം എന്നാണദ്ദേഹത്തിന്റെ വിലയിരുത്തൽ.

അതേസമയം പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളില്ലെന്നും ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പല തരത്തിലുള്ള വാർത്തകൾ പ്രചരിക്കുമ്പോഴും ബന്ധപ്പെട്ട നേതാക്കൾ അതെല്ലാം നിഷേധിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

 

അതേസമയം, ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവ് ചുരുക്കിയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.