തൃശൂരിൽ കരുണാകരന്റെ വോട്ടുകൾ എനിക്ക് ലഭിക്കും; മുരളീധരനെ സ്വന്തം പാർട്ടിയിലുള്ളവർ കാലുവാരുമെന്ന് പത്മജ

തൃശൂരിൽ കരുണാകരന്റെ വോട്ടുകൾ എനിക്ക് ലഭിക്കും; മുരളീധരനെ സ്വന്തം പാർട്ടിയിലുള്ളവർ കാലുവാരുമെന്ന് പത്മജ

പ്രസിദ്ധീകരിച്ചത്: 20 Mar, 2026
ഷെയർ ചെയ്യുക:

തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരനെ സ്വന്തം പാർട്ടിയിലുള്ളവർ തന്നെ കാലുവാരുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. തൃശൂർ മണ്ഡലത്തിൽ കെ. കരുണാകരനോട് ആഭിമുഖ്യമുള്ളവരുടെ വോട്ടുകൾ ഇത്തവണ തനിക്ക് ലഭിക്കുമെന്നും കോൺഗ്രസ് എല്ലാ വോട്ടുകളും കൊണ്ടുപോകാമെന്ന് കരുതേണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നേരിട്ട തിരിച്ചടികൾ ഇത്തവണ ഉണ്ടാവില്ലെന്ന ആത്മവിശ്വാസവും അവർ പങ്കുവെച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന ആവശ്യവും പത്മജ മുന്നോട്ടുവെച്ചു. യുഡിഎഫ് ഭരണകാലത്ത് വിമാനത്താവളത്തിന് അച്ഛന്റെ പേരിടാതിരുന്നത് അദ്ദേഹത്തിന്റെ മക്കൾക്ക് ആ പാരമ്പര്യം ലഭിക്കുമെന്ന് ഭയന്നാണെന്നും അവർ കുറ്റപ്പെടുത്തി.

 

തൃശൂരിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ അച്ഛൻ ഏറെ വേദനിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി മണ്ഡലത്തിൽ എന്തെങ്കിലും പദ്ധതികൾ തുടങ്ങണമെന്നുണ്ടെന്നും പത്മജ വ്യക്തമാക്കി.