ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

പ്രസിദ്ധീകരിച്ചത്: 19 Mar, 2026
ഷെയർ ചെയ്യുക:

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 39 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ആറന്മുളയിൽ നിന്നും ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ നിന്നും ജനവിധി തേടും എന്നതാണ് പട്ടികയിലെ പ്രധാന ആകർഷണം. തിരുവനന്തപുരം സെൻട്രൽ, കണ്ണൂർ എന്നീ സുപ്രധാന സീറ്റുകൾ ഒഴിച്ചിട്ടുകൊണ്ടാണ് ഇപ്പോൾ പട്ടിക പുറത്തുവിട്ടിരിക്കുന്നത്ഗുരുവായൂരിൽ അഡ്വ. ബി. ഗോപാലകൃഷ്ണനും ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. രഞ്ജിത്തും മത്സരിക്കും. പട്ടികയിലെ മറ്റ് പ്രമുഖർ ഇവരാണ്: നാട്ടിക - സി.സി. മുകുന്ദൻ, കൊല്ലം - ഡോ. എൻ. പ്രതാപ് കുമാർ, തൃത്താല - വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, എറണാകുളം - പി.ആർ. ശിവശങ്കർ. മലപ്പുറം ജില്ലയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. താനൂരിൽ ദീപ പുഴക്കലും തവനൂരിൽ രവി തേലത്തുമാണ് സ്ഥാനാർത്ഥികൾ.