തൊടുപുഴയിൽ തലമുറമാറ്റം; പിജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് മത്സരിക്കും

തൊടുപുഴയിൽ തലമുറമാറ്റം; പിജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് മത്സരിക്കും

പ്രസിദ്ധീകരിച്ചത്: 18 Mar, 2026
ഷെയർ ചെയ്യുക:

തൊടുപുഴയിൽ പിജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് മത്സരിക്കും. അപു ജോൺ ജോസഫ് നിലവിൽ കേരള കോൺഗ്രസ് സ്റ്റീയറിങ് കമ്മിറ്റി അംഗമാണ്. 

 

 യുവത്വത്തിന്റെ പ്രാതിനിധ്യവും പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യവും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും കർഷക പ്രശ്നങ്ങളും ഉയർത്തിക്കാട്ടിയാകും അപുവിന്റെ പ്രചാരണം.1982 മുതൽ ആറു തവണയാണ് പി.ജെ. ജോർജ് തൊടുപുഴയിൽ നിന്ന് മത്സരിച്ചു ജയിച്ചിട്ടുള്ളത്. 2006 മുതൽ തുടർച്ചയായി മൂന്നു തെരഞ്ഞെടുപ്പിലും അദ്ദേഹം മണ്ഡലത്തിൽ നിന്ന് വിജയിച്ചിരുന്നു