കണ്ണൂരും കോന്നിയും !തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് പട്ടിക

കണ്ണൂരും കോന്നിയും !തര്‍ക്ക മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് പട്ടിക

പ്രസിദ്ധീകരിച്ചത്: 18 Mar, 2026
ഷെയർ ചെയ്യുക:

നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കോൺഗ്രസ്. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍ കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പെരുമ്പാവൂർ മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരിൽ വി ഡി സതീശൻ, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ , സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, മലമ്പുഴയിൽ എ. സുരേഷ്, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ് എന്നിവരാണ് സ്ഥാനാർത്ഥികൾ. കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. കൊയിലാണ്ടിയിൽ കെ പ്രവീൺ കുമാറാണ് സ്ഥാനാർത്ഥി.