ജി സുധാകരന്റെ വീടിന് സമീപം നടത്തിയ സിപിഐഎം പ്രകടനം; ഗതാഗത തടസ്സം സൃഷ്ടിച്ചതിന് കേസ്

ജി സുധാകരന്റെ വീടിന് സമീപം നടത്തിയ സിപിഐഎം പ്രകടനം; ഗതാഗത തടസ്സം സൃഷ്ടിച്ചതിന് കേസ്

പ്രസിദ്ധീകരിച്ചത്: 17 Mar, 2026
ഷെയർ ചെയ്യുക:

 ജി സുധാകരന്റെ പുന്നപ്രയിലെ വീടിന് സമീപം നടന്ന സിപിഐഎം ശക്തിപ്രകടനത്തെയും പൊതുയോഗത്തെയും തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. ഗതാഗതം തടസ്സപ്പെടുത്തുകയും പൊതുജനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കുകയും ചെയ്തെന്നാരോപിച്ചാണ് നടപടി.

സിപിഐഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി ശ്യാംജി ഉൾപ്പെടെ തിരിച്ചറിയാവുന്ന 499 പേർക്കെതിരെയാണ് പുന്നപ്ര പൊലീസ് കേസ് എടുത്തത്.

 

ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീടിനടുത്ത് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചിരുന്നു.