ചക്രവാതച്ചുഴിയ്ക്കൊപ്പം ന്യൂനമർദ്ദ പാത്തി; കേരളത്തിൽ മഴയെത്തും, മുന്നറിയിപ്പുകൾ ഇങ്ങനെ

ചക്രവാതച്ചുഴിയ്ക്കൊപ്പം ന്യൂനമർദ്ദ പാത്തി; കേരളത്തിൽ മഴയെത്തും, മുന്നറിയിപ്പുകൾ ഇങ്ങനെ

പ്രസിദ്ധീകരിച്ചത്: 16 Mar, 2026
ഷെയർ ചെയ്യുക:

സംസ്ഥാനത്ത് മഴയെത്തുമെന്ന് േകാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന്  (16/03/2026) മുതൽ 18/03/2026  വരെയുള്ള തീയതികളിൽ  ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുകിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപ് തീരത്തിന് സമീപമായി ചക്രവാതച്ചുഴി (Cyclonic Circulation) സ്ഥിതി ചെയ്യുന്നു. വടക്കൻ തമിഴ്‌നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. 
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ  നിന്ന് വടക്കൻ ശ്രീലങ്കൻ തീരം സമീപം മന്നാർ കടലിടുക്ക് വഴി  കന്യാകുമാരി വരെ നീളുന്ന ഒരു ന്യൂനമർദ്ദ പാത്തി (Trough) നിലനിൽക്കുന്നു.
വടക്കൻ കർണാടകയുടെ ഉൾഭാഗം മുതൽ തെക്കൻ കർണാടകയും തമിഴ്‌നാടും വഴി കന്യാകുമാരി മേഖല വരെ മറ്റൊരു ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നു.
കേരളത്തിൽ മാർച്ച് 16 മുതൽ  20 വരെയുള്ള തീയതികളിൽ  ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്.