തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം! തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്ത സമ്മേളനം ഇന്ന് വൈകീട്ട് 4 ന് ദില്ലിയിൽ
പ്രസിദ്ധീകരിച്ചത്: 15 Mar, 2026
കേരള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കാൻ സാധ്യതയുള്ളത്.
വൈകിട്ട് 4 മണിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം നടത്തും.
വിഷു ഈസ്റ്റർ ആഘോഷങ്ങൾ പരിഗണിച്ചാവും തീയതി നിർണയിക്കുക. ഏപ്രിൽ 17നും 24നും ഇടയിലാവും കേരളത്തിൽ വോട്ടെടുപ്പ് എന്നാണ് വിവരം.