പേരാവൂരിലെ സ്ഥാനാർത്ഥിത്വത്തിൽ സന്തോഷം; പാർട്ടി തീരുമാനം അംഗീകരിക്കുന്നു: കെ.കെ. ശൈലജ

പേരാവൂരിലെ സ്ഥാനാർത്ഥിത്വത്തിൽ സന്തോഷം; പാർട്ടി തീരുമാനം അംഗീകരിക്കുന്നു: കെ.കെ. ശൈലജ

പ്രസിദ്ധീകരിച്ചത്: 15 Mar, 2026
ഷെയർ ചെയ്യുക:

നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂർ മണ്ഡലത്തിൽ ഇത്തവണ മത്സരിക്കേണ്ടതില്ല എന്നത് തന്റെ കൂടി തീരുമാനമായിരുന്നുവെന്ന് കെ.കെ. ശൈലജ എം.എൽ.എ. തന്റെ ഉറച്ച മണ്ഡലമായ മട്ടന്നൂരിൽ നിന്ന് മാറി പേരാവൂരിലേക്ക് മാറാനുള്ള പാർട്ടി നിർദ്ദേശത്തിൽ തനിക്ക് യാതൊരുവിധ അതൃപ്തിയുമില്ലെന്നും, മറിച്ച് വലിയ സന്തോഷമാണുള്ളതെന്നും അവർ വ്യക്തമാക്കി.

വ്യക്തിപരമായ താല്പര്യങ്ങളേക്കാൾ പാർട്ടി തീരുമാനങ്ങൾക്കാണ് താൻ മുൻഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.കമ്മ്യൂണിസ്റ്റുകാർ എന്നും അച്ചടക്കത്തോടെ പാർട്ടി തീരുമാനങ്ങൾക്കൊപ്പം നിൽക്കുന്നവരാണെന്ന് ശൈലജ ടീച്ചർ ഓർമ്മിപ്പിച്ചു.

 

ജി. സുധാകരന്റെ സമീപകാല പരാമർശങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ എന്ന നിലയിൽ തീരുമാനങ്ങൾ വരുമ്പോൾ പിണങ്ങിപ്പോകുന്ന രീതിയല്ല കമ്മ്യൂണിസ്റ്റുകാർക്കുള്ളതെന്നും അവർ പറഞ്ഞു. ആലപ്പുഴയിലെ പാർട്ടി സംവിധാനത്തിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അവർ വ്യക്തമാക്കി.