ഒരു സ്വതന്ത്രനായ എന്നെ നേരിടാന്‍ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോ?; പരിഹസിച്ച് ജി സുധാകരൻ

ഒരു സ്വതന്ത്രനായ എന്നെ നേരിടാന്‍ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോ?; പരിഹസിച്ച് ജി സുധാകരൻ

പ്രസിദ്ധീകരിച്ചത്: 15 Mar, 2026
ഷെയർ ചെയ്യുക:

ഒരു സ്വതന്ത്രനായ തന്നെ നേരിടാന്‍ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോയെന്ന് കഴിഞ്ഞ ദിവസത്തെ സിപിഐഎം പ്രകടനത്തെ പരിഹസിച്ച് ജി സുധാകരന്‍. 5000 പേര്‍ പരിപാടിയില്‍ പങ്കെടുക്കും എന്നാണ് പറഞ്ഞതെന്നും എന്നാല്‍ പാര്‍ട്ടി മെമ്പര്‍മാര്‍ പകുതി പോലും പരിപാടിയില്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തനിക്കെതിരെ നടത്തിയ പൊതുയോഗത്തിലും റാലിയിലും ഭീഷണിയാണ് മുഴക്കിയത്.നാസറിന് മുമ്പേ പാര്‍ട്ടിയിലെത്തിയ ആളാണ് താന്‍. ആ നാസറാണ് തന്നെ കൈകാര്യം ചെയ്യുമെന്ന് പറയുന്നതെന്നും ജി സുധാകരന്‍ പരിഹസിച്ചു