കോട്ടയം പിടിക്കാൻ അനിൽകുമാർ; തിരുവഞ്ചൂരിനെതിരെ പോരാട്ടം മുറുക്കി ഇടത് മുന്നണി

കോട്ടയം പിടിക്കാൻ അനിൽകുമാർ; തിരുവഞ്ചൂരിനെതിരെ പോരാട്ടം മുറുക്കി ഇടത് മുന്നണി

പ്രസിദ്ധീകരിച്ചത്: 15 Mar, 2026
ഷെയർ ചെയ്യുക:

നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലം തിരിച്ചുപിടിക്കാൻ ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യവും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ. അനിൽകുമാറിനെ എൽഡിഎഫ് രംഗത്തിറക്കി. യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും സിറ്റിംഗ് എംഎൽഎയും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയാകും എതിരാളി എന്ന് ഉറപ്പായിട്ടുണ്ട്

തിരുവഞ്ചൂരിന്റെ കോട്ട തകർക്കാൻ അനിൽകുമാർ

 

സിഐടിയു ജില്ലാ സെക്രട്ടറി കൂടിയായ അനിൽകുമാർ, മണ്ഡലത്തിലെ സാമൂഹിക-പാരിസ്ഥിതിക വിഷയങ്ങളിൽ നടത്തുന്ന ഇടപെടലുകളാണ് അദ്ദേഹത്തിന് മുൻഗണന നൽകിയത്. ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥ്, റെജി സക്കറിയ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടായിരുന്നുവെങ്കിലും തിരുവഞ്ചൂരിനെ മലർത്തിയടിക്കാൻ അനിൽകുമാറിന് സാധിക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ.