മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കൂക്കി വിളിച്ച് നഴ്സുമാർ
പ്രസിദ്ധീകരിച്ചത്: 09 Mar, 2026
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കൂക്കി വിളിച്ച് നഴ്സുമാർ. രാവിലെ 9 മണി മുതൽ നഴ്സുമാർ കോഴിക്കോട് കലക്ട്രേറ്റിന് മുന്നിൽ സമരത്തിലാണ്.
മലാപ്പറമ്പ് - മാനാഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്തു റോഡ് ഷോ നടത്തി കലക്ട്രേറ്റിന് മുന്നിലൂടെ പോകുമ്പോഴായിരുന്നു നഴ്സുമാരുടെ കൂക്കി വിളിച്ച് പ്രതിഷേധം.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി നഴ്സുമാർ സമരവേദിയിലെത്തിയിരുന്നു. ഇതിനിടെയിലാണ് പ്രധാന പദ്ധതിയായി മാനാഞ്ചിറ-മാലാപ്പറമ്പ് റോഡ് ഉദ്ഘാടനം.