“ഇപ്പോഴെ ഇങ്ങനെ ഇമോഷണൽ ആകല്ലേ മന്ത്രീ”; ഗണേശ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

“ഇപ്പോഴെ ഇങ്ങനെ ഇമോഷണൽ ആകല്ലേ മന്ത്രീ”; ഗണേശ് കുമാറിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പ്രസിദ്ധീകരിച്ചത്: 09 Mar, 2026
ഷെയർ ചെയ്യുക:

ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. “ഇപ്പോഴെ ഇങ്ങനെ ഇമോഷണൽ ആകല്ലേ മന്ത്രീ” എന്ന കുറിപ്പോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചത്.

മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ഭാഗമാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടേണ്ടതില്ലെന്നും രാഷ്ട്രീയവുമായി അതിന് ബന്ധമില്ലെന്നും മന്ത്രി പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

 

വീഡിയോയിൽ ഗണേശ് കുമാർ പറയുന്നത് ഇങ്ങനെ: “ഒരാളുടെ വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത്. പാലക്കാട് ഐവിഎഫ്, അബോർഷൻ നടത്തുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചു. ഇദ്ദേഹം വന്നതോടെ ഇത്തരം കാര്യങ്ങൾ നോക്കുന്നുണ്ട്. അയാളാണോ എന്നെക്കുറിച്ച് അഭിപ്രായം പറയുന്നത്. പാലക്കാട് ഡോക്ടർമാർക്ക് പണിയില്ലാതായി. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണ്.”