കനത്ത ചൂടിനിടയിൽ വലിയ ആശ്വാസം; കേരളത്തിൽ വരുന്ന അഞ്ച് ദിവസം കനത്തമഴ
പ്രസിദ്ധീകരിച്ചത്: 09 Mar, 2026
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിനിടയിൽ ഇപ്പോൾ കാലാവസ്ഥാ മാറാൻ സാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചുദിവസത്തേക്ക് സംസ്ഥാനത്തിന് വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. മേഖലാനുസരിച്ച് മഴ ലഭിക്കാനിരിക്കുന്ന ദിവസങ്ങളും ജില്ലകളും താഴെപ്പറയുന്നവയാണ്:
മാർച്ച് 9, 2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്