സ്വപ്ന പദ്ധതിയിലെ അഭിമാന നേട്ടം; പെരുമ്പളംപാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

സ്വപ്ന പദ്ധതിയിലെ അഭിമാന നേട്ടം; പെരുമ്പളംപാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

പ്രസിദ്ധീകരിച്ചത്: 07 Mar, 2026
ഷെയർ ചെയ്യുക:

ആലപ്പുഴയിലെ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആലപ്പുഴ പെരുമ്പളം ദ്വീപ് നിവാസികളുടെ കാലങ്ങളായുള്ള സ്വപ്‌നമാണ് ഇതിലൂടെ സാക്ഷാത്കാരിച്ചത്.  വേമ്പനാട് കായലിന് കുറുകെ നിര്‍മിച്ച കേരളത്തിലെ ഏറ്റവും വലിയ നീളം കൂടിയ പാലമാണ് പെരുമ്പളം പാലം. 2016-17 ബജറ്റ് കാലയളവില്‍ ഉള്‍പ്പെടുത്തി കിഫ്ബി സഹായത്തോടെ ഏകദേശം 100 കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ വിസ്മയത്തിന് 1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. പാലത്തിൽ കൂടിയുള്ള ആദ്യ കെഎസ്ആർടിസി സർവീസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് അദ്ദേഹം വാഹനത്തിൽ പാലത്തിലൂടെ യാത്ര ആരംഭിച്ചു. മന്ത്രിമാരായ പി. പ്രസാദ്, പിഎ മുഹമ്മദ് റിയാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.