'ഭൗമരാഷ്ട്രീയമല്ല, മാനുഷിക പരിഗണന'; ഇറാനിയൻ പടക്കപ്പൽ കൊച്ചിയിൽ എത്തിയതിൽ വിശദീകരണവുമായി എസ്. ജയ്ശങ്കർ
പ്രസിദ്ധീകരിച്ചത്: 07 Mar, 2026
പശ്ചിമേഷ്യയിലെ യുദ്ധത്തിനിടയിൽ മാനുഷികത കണക്കിലെടുത്താണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഭൗമരാഷ്ട്രീയ ഘടകങ്ങൾക്കപ്പുറം മാനുഷിക മൂല്യങ്ങൾക്കാണ് ഇന്ത്യ മുൻഗണന നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. റൈസീന ഡയലോഗിൽ സംസാരിക്കവെ, ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ അന്തർവാഹിനി ഇറാന്റെ മറ്റൊരു കപ്പലായ ഐ.ആർ.ഐ.എസ് ദേന മുക്കിയത് നിർഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. യുദ്ധം ഇന്ത്യയുടെ പടിക്കൽ വരെ എത്തിയ സംഭവത്തെ കുറിച്ച് ഔദ്യോഗികമായ വിശദീകരണമാണ് അദ്ദേഹം ഇതോടെ നൽകിയത്.