'ഇനി ആക്രമിക്കില്ല'; ഗൾഫ് രാജ്യങ്ങളോട് ഇറാൻ പ്രസിഡൻ്റിൻ്റെ അപ്രതീക്ഷിത ക്ഷമാപണം
പ്രസിദ്ധീകരിച്ചത്: 07 Mar, 2026
പശ്ചിമേഷ്യൻ യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടക്കവെ, ലോകത്തെ ഞെട്ടിച്ചുകൊണ്ട് നിർണ്ണായക നയതന്ത്ര പ്രസ്താവനയുമായി ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷേഷ്കിയാൻ. ഇറാൻ തങ്ങളുടെ അയൽരാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ നിർത്താൻ തീരുമാനിച്ചതായും ഇതിനകം ഉണ്ടായ നാശനഷ്ടങ്ങളിൽ അയൽരാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ഇറാൻ പ്രസിഡന്റ് ഈ അപ്രതീക്ഷിത നിലപാട് വ്യക്തമാക്കിയത്. മറ്റൊരു രാജ്യത്തെയും ആക്രമിക്കാൻ ഇറാന് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.