ഖമേനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; ഇറാൻ പ്രതിനിധിയെ കണ്ട് വിദേശകാര്യ സെക്രട്ടറി

ഖമേനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; ഇറാൻ പ്രതിനിധിയെ കണ്ട് വിദേശകാര്യ സെക്രട്ടറി

പ്രസിദ്ധീകരിച്ചത്: 06 Mar, 2026
ഷെയർ ചെയ്യുക:

ഇറാന്റെ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച് അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ചു. ഖമേനിയുടെ മരണത്തോടുള്ള ഇന്ത്യയുടെ ആദ്യ പ്രതികരണത്തിന്റെ ഭാഗമായാണ് മിസ്രിയുടെ നടപടി.സന്ദർശനത്തിനിടെ വിദേശകാര്യ സെക്രട്ടറി ഇറാനിയൻ വക്താവുമായി കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 28-ന് നടന്ന അമേരിക്ക-ഇസ്രയേൽ ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടതെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കിയിരുന്നു. 1989 മുതൽ ഇറാന്റെ സുപ്രീം നേതാവായിരുന്ന ഖമേനിയുടെ മരണം മിഡിൽ ഈസ്റ്റ് മേഖലയിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.