മെമ്പർഷിപ്പ് പുതുക്കണം; ജി സുധാകരനെ ഫോണിൽ വിളിച്ച് എംവി ​ഗോവിന്ദൻ

മെമ്പർഷിപ്പ് പുതുക്കണം; ജി സുധാകരനെ ഫോണിൽ വിളിച്ച് എംവി ​ഗോവിന്ദൻ

പ്രസിദ്ധീകരിച്ചത്: 05 Mar, 2026
ഷെയർ ചെയ്യുക:

മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നീക്കം. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ജി സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദൻ ജി സുധാകരനെ ധരിപ്പിച്ചു. മെമ്പർഷിപ് പുതുക്കണമെന്നും ആവശ്യപ്പെട്ടു.

താൻ പരിഹസിച്ചതല്ലെന്നും മാധ്യമപ്രവർത്തകർ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും എംവി ഗോവിന്ദൻ സുധാകരനെ ധരിപ്പിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പാർട്ടി അം​ഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ജി സുധാകരൻ മെമ്പർഷിപ് പുതുക്കില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറിയോടും ആവർത്തിക്കുകയാണ് ചെയ്തത്.

 

പാര്‍ട്ടി നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ച ജി സുധാകരനെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറും ഫോണിൽ വിളിച്ചിരുന്നു. അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്നാണ് സുധാകരൻ നാസറിനോട് പറഞ്ഞത്.