അടൂരിൽ രമ്യ ഹരിദാസിനെ പരിഗണിച്ച് കോൺഗ്രസ്; പ്രാദേശിക നേതൃത്വത്തിൽ എതിർപ്പ് ശക്തം

അടൂരിൽ രമ്യ ഹരിദാസിനെ പരിഗണിച്ച് കോൺഗ്രസ്; പ്രാദേശിക നേതൃത്വത്തിൽ എതിർപ്പ് ശക്തം

പ്രസിദ്ധീകരിച്ചത്: 05 Mar, 2026
ഷെയർ ചെയ്യുക:

അടൂർ നിയമസഭ മണ്ഡലത്തിൽ രമ്യ ഹരിദാസ്യെ സ്ഥാനാർഥിയായി പരിഗണിച്ച് കോൺഗ്രസ്. ചിറയിൻകീഴിൽ കടുത്ത എതിർപ്പ് നേരിട്ട സാഹചര്യത്തിലാണ് അടൂരിൽ രമ്യയെ പരിഗണിക്കുന്നതെന്നാണ് സൂചന.

എന്നാൽ രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കുന്നതിൽ പ്രാദേശിക നേതൃത്വത്തിൽ ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ രമ്യക്കെതിരെ പ്രമേയം പാസാക്കാൻ സാധ്യതയുണ്ട്.

 

അതേസമയം, അടൂർ മുൻ നഗരസഭ ചെയർമാൻ ബാബു ദിവാകരൻ, പന്തളം സുധാകരൻ, യൂത്ത് കോൺഗ്രസ് നേതാവ് അനന്ദു ബാലൻ എന്നിവരുടെ പേരുകൾ നിർദേശിക്കാൻ മണ്ഡലം കമ്മിറ്റി നീക്കം നടത്തുന്നുവെന്നതാണ് വിവരം.