ഇന്ത്യയിൽ നിന്ന് മടങ്ങിയ ഇറാനിയൻ കപ്പലിന് ആക്രമണം; 80 പേർ മരിച്ചു, നിരവധി പേരെ കാണാതായി

ഇന്ത്യയിൽ നിന്ന് മടങ്ങിയ ഇറാനിയൻ കപ്പലിന് ആക്രമണം; 80 പേർ മരിച്ചു, നിരവധി പേരെ കാണാതായി

പ്രസിദ്ധീകരിച്ചത്: 04 Mar, 2026
ഷെയർ ചെയ്യുക:

ഇറാനിയൻ നാവിക കപ്പലിന് നേരെ ആക്രമണം. ശ്രീലങ്കൻ തീരത്തിന് സമീപം ദുരന്തത്തിൽപ്പെട്ട് കപ്പൽ മുങ്ങിയതായി റിപ്പോർട്ടുകൾ. കടലിൽ അടിയന്തര സഹായാവശ്യവുമായി (ഡിസ്ട്രസ് കോൾ) സന്ദേശം നൽകിയതിന് പിന്നാലെ കപ്പൽ ബന്ധം നഷ്ടപ്പെട്ടതായും തുടർന്ന് വലിയ രക്ഷാപ്രവർത്തനം ആരംഭിച്ചതായും അറിയുന്നു.

ശ്രീലങ്കൻ അധികൃതർ അറിയിച്ചതനുസരിച്ച് കപ്പലിലുണ്ടായിരുന്ന 32 പേരെ രക്ഷപ്പെടുത്താനായിട്ടുണ്ട്. അതേസമയം കടലിൽ നിന്ന് 80 മൃതദേഹങ്ങളും കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന്റെ കാരണം അന്വേഷിക്കുന്നതിനൊപ്പം സമുദ്രസുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.