ഖമേനിയെ ഇസ്രയേൽ വധിച്ചു: സ്ഥിരീകരണവുമായി ഇറാൻ; 40 ദിവസത്തെ ദുഃഖാചരണത്തിനും പ്രഖ്യാപനം

ഖമേനിയെ ഇസ്രയേൽ വധിച്ചു: സ്ഥിരീകരണവുമായി ഇറാൻ; 40 ദിവസത്തെ ദുഃഖാചരണത്തിനും പ്രഖ്യാപനം

പ്രസിദ്ധീകരിച്ചത്: 01 Mar, 2026
ഷെയർ ചെയ്യുക:

ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു.  മണിക്കൂറുകൾക്ക് ശേഷമാണ് സ്ഥിരീകരണം.ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടെന്ന് ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. ഇറാനികൾക്ക് അവരുടെ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള "ഏറ്റവും വലിയ അവസരം" ഇതാണെന്നുമാണ് ട്രംപ് അതിനെ വിശേഷിപ്പിച്ചിരുന്നത്.