പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി
പ്രസിദ്ധീകരിച്ചത്: 28 Feb, 2026
പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാർച്ച് 11ലേക്ക് മാറ്റി. മാർച്ച് ആറിന് നടക്കാനിരുന്ന സന്ദർശനമാണ് മാറ്റിയത്.
സന്ദർശന കാര്യത്തിൽ ഔദ്യോഗിക തീരുമാനം വൈകാതെയുണ്ടാകും.എൻഡിഎയുടെ പ്രകടന പത്രിക പ്രകാശനം എറണാകുളം കലൂർ സ്റ്റേഡിയത്തിൽ വച്ച് പ്രധാനമന്ത്രി നിർവഹിക്കും.