കണ്ണൂരിൽ അക്രമകാരിയായ തെരുവുനായയെ തല്ലിക്കൊന്നവർക്കെതിരേ പോലീസ് കേസെടുത്തു

കണ്ണൂരിൽ അക്രമകാരിയായ തെരുവുനായയെ തല്ലിക്കൊന്നവർക്കെതിരേ പോലീസ് കേസെടുത്തു

പ്രസിദ്ധീകരിച്ചത്: 26 Feb, 2026
ഷെയർ ചെയ്യുക:

 മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിൽ അക്രമകാരിയായ തെരുവുനായയെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ മുഴക്കുന്ന് പോലീസ് കേസെടുത്തു.

 

തെരുവുപട്ടിയെ തല്ലിക്കൊന്ന് ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് കണ്ട തിരുവനന്തപുരം സ്വദേശി പാർവതി മുഴക്കുന്ന് പോലീസിൽ നൽകിയ പരാതിയിലാണ് കേസ്.

പോലിസിന് ഇ-മെയിലിൽ ലഭിച്ച പരാതിയിൽ പേരാവൂർ ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം മുഴക്കുന്ന് പോലീസ് അന്വേഷണം നടത്തി. പ്രാഥമികാന്വേഷണത്തിൽ പരാതിക്ക് ആസ്പദമായ സംഭവം നടന്നിട്ടുണ്ടെന്ന് തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്.