എസ്‌ഐആര്‍ അന്തിമ പട്ടിക നാളെ

എസ്‌ഐആര്‍ അന്തിമ പട്ടിക നാളെ

പ്രസിദ്ധീകരിച്ചത്: 20 Feb, 2026
ഷെയർ ചെയ്യുക:

സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

 

  ആകെ 2,69,53,644 വോട്ടര്‍മാരാണ് പുതിയ പട്ടികയിലുണ്ടാവുക. പുരുഷന്‍മാര്‍ - 1,31,26,048, സ്ത്രീകള്‍ - 1,38,27,319, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ - 277, പ്രവാസികള്‍- 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുള്‍പ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടര്‍മാരും അന്തിമ പട്ടികയിലുണ്ടാകും. 53,229 പേരാണ്  അന്തിമ പട്ടികയില്‍ ഒഴിവാക്കപ്പെടുക. മരണപ്പെട്ടവര്‍, വിദേശ പൗരത്വം സ്വീകരിച്ചര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ഒഴിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.