വീടിന് മുന്നിലെ റീത്ത്;  പൊലീസിൽ പരാതി നൽകി എഴുത്തുകാരൻ വിഎസ് അനിൽകുമാർ

വീടിന് മുന്നിലെ റീത്ത്; പൊലീസിൽ പരാതി നൽകി എഴുത്തുകാരൻ വിഎസ് അനിൽകുമാർ

പ്രസിദ്ധീകരിച്ചത്: 19 Feb, 2026
ഷെയർ ചെയ്യുക:

വീടിന് മുന്നിൽ റീത്ത് കണ്ട സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ വി എസ് അനിൽകുമാർ. ഇത്തരം പ്രവൃത്തികൾ ഇരുട്ടിന്റെ മറവിൽ രണ്ടു കൂട്ടരാണ് ചെയ്യുകയെന്നും ഭീരുക്കളും കള്ളൻമാരുമാണെന്നും വി എസ് അനിൽകുമാർ പറഞ്ഞു.

ഭീരുത്വം നിറഞ്ഞ പരിപാടിയാണിത്. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം ഏറ്റുവാങ്ങിയതിന് ശേഷം ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ വിമർശനാത്മകമായ കമന്റുകൾ ഉണ്ടായിരുന്നുവെന്നും  പറഞ്ഞു.

 

സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കണമെന്നാണ് പരാതിയിലെ ആവശ്യമെന്നും അനിൽകുമാർ പറഞ്ഞു