വന്ദേ മാതരം സംബന്ധിച്ച പുതിയ മാനദണ്ഡം രാജ്യത്ത് ദേശീയത അടിച്ചേൽപ്പിക്കുന്നതിൻ്റെ അടയാളം: ശശി തരൂർ
പ്രസിദ്ധീകരിച്ചത്: 19 Feb, 2026
വന്ദേ മാതരം അടിച്ചേൽപ്പിക്കരുതെന്നും ദേശീയത എല്ലാവരെയും ഉൾക്കൊള്ളുന്നതാവണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ.
ഇന്ത്യയിൽ എല്ലാവരും ഭൂരിപക്ഷ സംസ്കാരത്തിലേക്ക് ഇഴുകിച്ചേരണമെന്ന് വാശിപിടിക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല. വന്ദേമാതരം പാടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ മതപരമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ പാടാതിരിക്കാനും സ്വാതന്ത്ര്യം വേണം. ദി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം വന്ദേ മാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പുതിയ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.