ചക്രവാതച്ചുഴി, ന്യൂനമര്‍ദം; മൂന്ന് ദിവസം മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

ചക്രവാതച്ചുഴി, ന്യൂനമര്‍ദം; മൂന്ന് ദിവസം മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

പ്രസിദ്ധീകരിച്ചത്: 18 Feb, 2026
ഷെയർ ചെയ്യുക:

കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും പശ്ചാത്തലത്തിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും മഴ ലഭിക്കുക.ഫെബ്രുവരി 19 മുതൽ 21 വരെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

ഫെബ്രുവരി 20, 21 തീയതികളിൽ: ഇടുക്കി ജില്ലയിലും നേരിയതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കും.

 

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്പെടുന്നതും തെക്കൻ കേരള തീരത്തോട് ചേർന്നുള്ള അറബിക്കടലിലെ ചക്രവാതച്ചുഴിയുമാണ് ഈ അപ്രതീക്ഷിത മഴയ്ക്ക് കാരണമാകുന്നത്. ഫെബ്രുവരി 18-ഓടെ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കൂടുതൽ കരുത്താർജ്ജിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നു.