ശബ്ദമലിനീകരണത്തിന് അന്ത്യം കുറിക്കാൻ ഗതാഗത വകുപ്പ്; എയർ ഹോൺ വിറ്റാൽ കട പൂട്ടും, വണ്ടി കട്ടപ്പുറത്താകും

ശബ്ദമലിനീകരണത്തിന് അന്ത്യം കുറിക്കാൻ ഗതാഗത വകുപ്പ്; എയർ ഹോൺ വിറ്റാൽ കട പൂട്ടും, വണ്ടി കട്ടപ്പുറത്താകും

പ്രസിദ്ധീകരിച്ചത്: 18 Feb, 2026
ഷെയർ ചെയ്യുക:

നിരത്തുകളിലെ ചെവിപൊട്ടുന്ന ശബ്ദത്തിന് അന്ത്യം കുറിക്കാൻ ഗതാഗത വകുപ്പ് വരുന്നു. എയർ ഹോണുകൾക്കും നിരോധിത ശബ്ദസംവിധാനങ്ങൾക്കുമെതിരെ സംസ്ഥാന വ്യാപകമായി അതിശക്തമായ നടപടികൾക്ക് തുടക്കമായി. കേവലം പിഴയിൽ ഒതുക്കാതെ, നിയമലംഘകരുടെ ലൈസൻസും പെർമിറ്റും റദ്ദാക്കുന്ന കർശന നടപടികളാണ് ഇനി ഉണ്ടാവുക.

കടകൾക്കും വർക്ക്‌ഷോപ്പുകൾക്കും പൂട്ടുവീഴും: ഇനിമുതൽ പരിശോധന നിരത്തുകളിൽ മാത്രം ഒതുങ്ങില്ല. എയർ ഹോണുകളുടെ ഉറവിടം തേടി ഉദ്യോഗസ്ഥരെത്തും:

 

ലൈസൻസ് റദ്ദാക്കും: നിരോധിത ഹോണുകൾ വിൽക്കുന്ന കടകളുടെ ജിഎസ്ടി (GST), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രജിസ്‌ട്രേഷൻ എന്നിവ ഉടനടി റദ്ദാക്കും.