ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കും; സർക്കാർ ഉത്തരവ് ഉടൻ
പ്രസിദ്ധീകരിച്ചത്: 18 Feb, 2026
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ ഒരുങ്ങുന്നു.
അന്തിമ തീരുമാനം സുപ്രീം കോടതി വിധി പ്രകാരമെന്ന ഉപാധി വെച്ചായിരിക്കും ഉത്തരവ് ഇറക്കുക.ഇതുസംബന്ധിച്ച അനുകൂല നിയമോപദേശം സർക്കാരിന് ലഭിച്ചു. സഭയുടെ രോഷം തണുപ്പിക്കാൻ സർക്കാർ ഉടൻ തന്നെ ഉത്തരവിറക്കും.