സോളാർ തട്ടിപ്പിലെ വ്യാജരേഖ ചമച്ചെന്ന കേസ്;  വിചാരണ നിർത്തിവെക്കണമെന്ന് ഗണേഷ് കുമാർ കോടതിയിൽ

സോളാർ തട്ടിപ്പിലെ വ്യാജരേഖ ചമച്ചെന്ന കേസ്; വിചാരണ നിർത്തിവെക്കണമെന്ന് ഗണേഷ് കുമാർ കോടതിയിൽ

പ്രസിദ്ധീകരിച്ചത്: 18 Feb, 2026
ഷെയർ ചെയ്യുക:

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ കുറ്റപത്രം നല്‍കുന്നതിന് മേലുള്ള വിചാരണ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ് കുമാര്‍ കൊട്ടാരക്കര കോടതിയെ സമീപിച്ചു.

 

മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കഴിയുംവരെ വിചാരണ നിര്‍ത്തിവെയ്ക്കണം എന്നാണ് ആവശ്യം. തുടര്‍ന്ന് വാദി ഭാഗം തടസ്സഹര്‍ജി നല്‍കി. ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും.