ഇന്ത്യയിൽ വ്രതാരംഭം ഫെബ്രുവരി 18-നോ 19-നോ? മാസപ്പിറവി നിരീക്ഷണം നിർണ്ണായകം

ഇന്ത്യയിൽ വ്രതാരംഭം ഫെബ്രുവരി 18-നോ 19-നോ? മാസപ്പിറവി നിരീക്ഷണം നിർണ്ണായകം

പ്രസിദ്ധീകരിച്ചത്: 17 Feb, 2026
ഷെയർ ചെയ്യുക:

വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ ഇന്ത്യയിലെ മുസ്ലിം വിശ്വാസികൾ ഒരുങ്ങുകയാണ്. 2026-ലെ വ്രതാനുഷ്ഠാനം എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ നിലവിൽ ചർച്ചകൾ സജീവമാണ്. ഫെബ്രുവരി 18-നോ അതോ 19-നോ ആദ്യ നോമ്പ് എന്നതിലാണ് പ്രധാനമായും സംശയങ്ങൾ നിലനിൽക്കുന്നത്. നിലവിലെ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം, ഫെബ്രുവരി 18-ന് വൈകുന്നേരം മാസപ്പിറവി ദൃശ്യമായാൽ ഫെബ്രുവരി 19 വ്യാഴാഴ്ച ഇന്ത്യയിൽ  കുറിക്കാനാണ് കൂടുതൽ സാധ്യത.ഫെബ്രുവരി 17-ന് തന്നെ പുതിയ ചന്ദ്രൻ ഉദിക്കുമെങ്കിലും ഇസ്ലാമിക പാരമ്പര്യമനുസരിച്ച് മാസപ്പിറവി നേരിട്ട് ദൃശ്യമായാൽ മാത്രമേ വ്രതാരംഭം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ മതനേതൃത്വങ്ങൾ ഇതുവരെ അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ല. മാസപ്പിറവി കമ്മിറ്റികളുടെ തീരുമാനം അനുസരിച്ചായിരിക്കും ഔദ്യോഗിക തിയതി പുറത്തുവരിക.