കേരളം ചുട്ടുപൊള്ളുന്നു! പകൽ 10 മുതൽ 3 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്
പ്രസിദ്ധീകരിച്ചത്: 16 Feb, 2026
സംസ്ഥാനത്ത് താപനില വർധിക്കുന്ന സാഹചര്യത്തിൽ, സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (UV) രശ്മികൾ ശരീരത്തിൽ ഏൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കൂടുതൽ സമയം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ, സൂര്യതാപം (Sunburn) എന്നിവയ്ക്ക് കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്താണ് അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളിൽ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കുകയോ, സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് തടയുകയോ ചെയ്യണം.