അവയവദാനത്തിൽ മാതൃകയായി കേരളം; ഈ വര്‍ഷം നടന്നത് 77 അവയവമാറ്റ ശസ്ത്രക്രിയകള്‍
പ്രസിദ്ധീകരിച്ചത്: 16 Feb, 2026
സംസ്ഥാനത്ത് മരണാനന്തര അവയവദാനത്തിന് തയ്യാറാകുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2024-ൽ ആകെ 33 അവയവമാറ്റ ശസ്ത്രക്രിയകൾ നടന്ന സ്ഥാനത്ത്, 2025-ൽ മാത്രം അത് 77 ആയി ഉയർന്നു.
കഴിഞ്ഞ വർഷം ഏഴ് ഹൃദയമാറ്റ ശസ്ത്രക്രിയകൾ നടന്നപ്പോൾ, ഈ വർഷം ആദ്യ രണ്ട് മാസത്തിനുള്ളിൽ തന്നെ ആറ് പേർ അവയവദാനത്തിന് സന്നദ്ധരായി മുന്നോട്ടുവന്നു. അവയവദാനത്തിനായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ തോതിലുള്ള വർധനവാണ് രേഖപ്പെടുത്തുന്നത്.
അടുത്തിടെ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എന്ന കുഞ്ഞിൻ്റെ അവയവങ്ങൾ നാല് പേർക്ക് ദാനം ചെയ്തത് അവയവദാനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി.