ശബരിമലയിൽ യുവതി പ്രവേശനം:  സുപ്രീം കോടതിയിൽ  സർക്കാർ നിലപാട്  ഉടൻ അറിയിക്കേണ്ടി വരില്ല

ശബരിമലയിൽ യുവതി പ്രവേശനം: സുപ്രീം കോടതിയിൽ സർക്കാർ നിലപാട് ഉടൻ അറിയിക്കേണ്ടി വരില്ല

പ്രസിദ്ധീകരിച്ചത്: 16 Feb, 2026
ഷെയർ ചെയ്യുക:

പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ പരിഗണനയ്ക്ക് വരുകയാണ്.

 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഏഴു വർഷത്തിന് ശേഷം വിഷയം പരിഗണിക്കുന്നത്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹർജികളാണ് കോടതിക്ക് മുന്നിലെത്തുന്നത്. കേസിൽ വാദം കേൾക്കാൻ ഒൻപതംഗ ബെഞ്ച് രൂപീകരിക്കാനുള്ള നടപടികളിലേക്ക് കടക്കും.