ആഗോള അയ്യപ്പ സംഗമത്തില്‍ നടന്നത് വൻ തട്ടിപ്പെന്ന് ചെന്നിത്തല
ആഗോള അയ്യപ്പ സംഗമത്തില്‍ നടന്നത് വൻ തട്ടിപ്പെന്ന് രമേശ് ചെന്നിത്തല .
അയ്യപ്പസംഗമം സർക്കാർ പിടിച്ച പുലിവാനിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി.എൻ വാസവനെതിരെ അവകാശലംഘന നോട്ടീസ് നൽകും. അയ്യപ്പ സംഗമത്തിൻ്റെ കണക്കിൽ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ദേവസ്വം ബോർഡിന് പണം കൊടുത്തു എന്നാണ് പറഞ്ഞത്. എന്നാൽ മുഴുവൻ തുകയും ഇല്ല. ലാണ്. സർക്കാർ ചെലവിൽ നടത്തില്ല എന്ന് സർക്കാർ കോടതിയിൽ പറഞ്ഞതാണ്. നിയമസഭയിലെ ചോദ്യത്തിന് സർക്കാർ മറുപടി തന്നു. എന്നാല്‍ സത്യമായ മറുപടി തന്നില്ല..
എന്തുകൊണ്ടാണ് നിയമസഭയിലും ഹൈക്കോടതിയിലും രണ്ട് കണക്കുകൾ വന്നത്. ഇക്കാര്യത്തിൽ സർക്കാരും ദേവസ്വം ബോർഡ് വിശദീകരണം നൽകണം. ദേവസ്വം മന്ത്രി കൃത്യമായ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തിന്റെ മറവിൽ വൻ തട്ടിപ്പ് നടത്തി. നടത്തിപ്പ് ചുമതല ഊരാളുങ്കലിന് എങ്ങനെ നൽകാനാവും. കട്ടിലും കിടക്കയും ആര് അടിച്ചോണ്ട് പോയി. നടത്താത്ത ഭജനയുടെ പേരിൽ പോലും ബില്ല് ഉണ്ടാക്കി. വി എൻ വാസവൻ രാജി വെക്കണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.