ഇന്‍ഫോപാര്‍ക്കിലേക്ക് മെട്രോ: 1000 കോടി വായ്പയെടുക്കാന്‍ കൊച്ചി മെട്രോയ്ക്ക് അനുമതി

ഇന്‍ഫോപാര്‍ക്കിലേക്ക് മെട്രോ: 1000 കോടി വായ്പയെടുക്കാന്‍ കൊച്ചി മെട്രോയ്ക്ക് അനുമതി

പ്രസിദ്ധീകരിച്ചത്: 12 Feb, 2026
ഷെയർ ചെയ്യുക:

ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ നിന്ന് 1016.24 കോടി രൂപ വായ്പയെടുക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്  അനുമതി. 

അതിവേഗത്തില്‍ പുരോഗമിക്കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഈ തുക ചെലവഴിക്കുക എന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ആകെ 10 സ്റ്റേഷനുകളാണ് 10.58 കിലോമീറ്റര്‍ ദൂരമുള്ള ഈ റൂട്ടിലുള്ളത്.

 

പാലാരിവട്ടം, ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗള്‍, സിവില്‍സ്റ്റേഷന്‍ ജംഗ്ഷന്‍, കൊച്ചിന്‍ സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് എന്നിവയാണ് സ്റ്റേഷനുകള്‍. ഒരേസമയം തന്നെ എല്ലായിടത്തും പ്രവൃത്തി നടത്തുന്നതിനാല്‍ പദ്ധതി പെട്ടെന്ന് പുരോഗമിക്കുകയാണ്.