പുതിയ ബ്രാന്‍ഡിക്ക് പേരും ലോ​ഗോയും:  പരസ്യം നല്‍കിയത് ഞങ്ങളല്ലെന്ന് ബെവ്‌കോ കോടതിയില്‍

പുതിയ ബ്രാന്‍ഡിക്ക് പേരും ലോ​ഗോയും: പരസ്യം നല്‍കിയത് ഞങ്ങളല്ലെന്ന് ബെവ്‌കോ കോടതിയില്‍

പ്രസിദ്ധീകരിച്ചത്: 12 Feb, 2026
ഷെയർ ചെയ്യുക:

പുതുതായി നിര്‍മ്മിക്കുന്ന ബ്രാന്‍ഡിക്ക് പൊതുജനങ്ങളില്‍ നിന്നും പേരും ലോഗോയും സ്വീകരിച്ചതില്‍ ഹൈക്കോടതി ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതോടെ വിശദീകരിച്ച് ബെവ്‌കോ. 

 

മദ്യബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാനും ലോഗോ തയ്യാറാക്കാനും മത്സരം സംഘടിപ്പിച്ച നടപടിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഹര്‍ജിയിലായിരുന്നു സര്‍ക്കാര്‍ നടപടി. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു സര്‍ക്കാര്‍ പരസ്യം.