സ്പീക്കർ ഓം ബിർളക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം; രാഹുൽ ഗാന്ധി ഒപ്പിട്ടില്ല

സ്പീക്കർ ഓം ബിർളക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം; രാഹുൽ ഗാന്ധി ഒപ്പിട്ടില്ല

പ്രസിദ്ധീകരിച്ചത്: 11 Feb, 2026
ഷെയർ ചെയ്യുക:

ലോക്സഭാ സ്പീക്കർ  അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് ആണ് സഭാ സെക്രട്ടറി ജനറലിന് ഇത് സംബന്ധിച്ച നോട്ടീസ് കൈമാറിയത്. പാർലമെൻ്റിലെ ചട്ടങ്ങൾ പ്രകാരം റൂൾ 94സി അനുസരിച്ചാണ് നോട്ടീസ് സമർപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14-ഓടെയാണ് നോട്ടീസ് നൽകിയതെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് അറിയിച്ചു.ഏകദേശം 119 എംപിമാരുടെ ഒപ്പുകൾ അടങ്ങിയ നോട്ടീസാണ് പ്രതിപക്ഷം നൽകിയിരിക്കുന്നത്. സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടാകുന്ന പക്ഷപാതപരമായ നിലപാടുകൾ, പ്രതിപക്ഷ എംപിമാർക്ക് സംസാരിക്കാൻ സമയം അനുവദിക്കാത്ത സാഹചര്യം, സഭാനടപടികളിലെ തടസ്സങ്ങൾ എന്നിവയിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. പ്രതിപക്ഷ നിരയിലെ ഭൂരിഭാഗം കക്ഷികളും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.